Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Origin Student

America

സ​വി​ത​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്കോ​ള​ർ​ഷി​പ്പ് ഫ​ണ്ട്

ടെ​ക്സ​സ്: ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഓ​സ്റ്റി​നി​ലെ വെ​ടി​വയ്പി​​ൽ മരിച്ച ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി സ​വി​ത ഷ​ൺ​മു​ഖ​സു​ന്ദ​ര​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ്കോ​ള​ർ​ഷി​പ്പ് ഫ​ണ്ട് വ​രു​ന്നു. സ​വി​ത​യു​ടെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​സം​രം​ഭ​ത്തി​ന് ടെ​ക്സ​സ് സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. സ​വി​ത​യു​ടെ സേ​വ​ന​മ​നോ​ഭാ​വ​വും വി​ദ്യാ​ഭ്യാ​സ​ത്തോ​ടു​ള്ള താ​ത്പ​ര്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അഞ്ച് ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന് തു​ല്യ​മാ​യ തു​ക യൂ​ണി​വേ​ഴ്സി​റ്റി കൂ​ടി ന​ൽ​കു​ന്ന​തോ​ടെ 10 ല​ക്ഷം ഡോ​ള​റി​ന്‍റെ വ​ലി​യൊ​രു തുക രൂ​പ​പ്പെ​ടും. ഇ​ത് പ്ര​തി​വ​ർ​ഷം എട്ട് മു​ത​ൽ 10 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കും.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ലെ ബി​സി​ന​സ് സ്കൂ​ളി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു 21 വയസുകാ​രി​യാ​യ സ​വി​ത. ഇ​ന്ത്യ​ൻ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​മാ​യും സ​വി​ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

മാ​ർ​ച്ച് ഒന്നിന് ​ഓ​സ്റ്റി​നി​ലെ സി​ക്സ്ത് സ്ട്രീ​റ്റി​ലു​ണ്ടാ​യ വെ​ടി​വയ്പി​​ലാ​ണ് സ​വി​ത മരിച്ച​ത്. സം​ഭ​വ​ത്തി​ൽ സ​വി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​വി​ത​യു​ടെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്താ​നും ഭാ​വി ത​ല​മു​റ​യ്ക്ക് പ​ഠ​ന​ത്തി​നു​ള്ള വ​ഴി തു​റ​ക്കാ​നും ഈ ​സ്കോ​ള​ർ​ഷി​പ്പ് ഉ​പ​ക​രി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രും കു​ടും​ബ​വും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up